Wednesday, 23 August 2017

Digital signature

സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം

സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ  ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പി നി ട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേ സേ വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block  Dont Block എന്നി മേ സേ ജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺകൊടുക്കുക ഇ ത്രയും  ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം ഉദാ  ഒരു ഇന്ന് ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്വപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നലകി ഒകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേ സേ ജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ ഇതാണ് ഡിജിറ്റൽ സിഗ്നേച്ചർ സ്റ്റാർക്കിൽ പ്രവർത്തിക്കുന്ന വിധം

Monday, 21 August 2017

GPF

📚 *GPF (General Provident Fund)*📚

എല്ലാ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ :-

ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് *GO(P)94/2012 dtd.7.2.2012* പ്രകാരമുള്ള GPF Rules പ്രകാരമാണ്.

*1) അംഗത്വം :-*
സർവ്വീസിൽ കയറുന്ന എല്ലാ അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും.

*2) വരിസംഖ്യ :-*
എല്ലാമാസവും നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ തീരുമാനിക്കേണ്ടതാണ്‌. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം.

*3) ക്രെഡിറ്റ് കാർഡ് :-*
PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും, ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും. ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്‌. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ നിന്നും Account No. കുറച്ചാൽ മതി.

*4) വായ്പ:-*
നമ്മുടെ ഡെപ്പോസിറ്റിൽ നിന്നും വായ്പ എടുക്കാവുന്നതാണ്. ഇത് രണ്ടു വിധമുണ്ട്. തിരിച്ചടക്കുന്ന വായ്പ(Temporary Advance അഥവാ TA) യും തിരിച്ചടക്കേണ്ടത്ത വായ്പ(Non Refundable Advance അഥവാ NRA) യും. ഇതിൽ TA എടുക്കുവാൻ പ്രത്യേക ഫോമും പൂരിപ്പിച്ച് അവസാനം ലഭിച്ച മൂന്ന് credit card ഉം ചേർത്ത് അപേക്ഷ നൽകണം. DPC- 225000, IG-300000, DGP-Above 300000 എന്നിങ്ങനെയാണ് Sanction Limit. അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 75% TA ആയി എടുക്കാവുന്നതാണ്. ഇത് തിരിച്ചടക്കുവാൻ 12 മുതൽ 36 വരെയുള്ള തവണകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷത്തിൽ രണ്ട് തവണ TA എടുക്കാവുന്നതാണ്‌. NRA എടുക്കുവാൻ കുറഞ്ഞത് 10 വർഷം സർവീസ് വേണം. ഇത് അനുവദിക്കുന്നത് AG ആണ്. NRA എടുക്കുവാനുള്ള പ്രത്യേക ഫോമും മൂന്ന് credit card ഉം അപേക്ഷയും മേലധികാരിക്ക് സമർപ്പിക്കണം. NRA Form രണ്ടെണ്ണം വയ്ക്കണം. NRA സർവിസിൽ എത്ര തവണ വേണമെങ്കിലും എടുക്കാവുന്നതാണ്. TA എടുത്തത് രണ്ട് തവണ ശമ്പളത്തിൽ നിന്നും പിടിച്ചു കഴിഞ്ഞാൽ NRA ആക്കി മാറ്റാം. ഇതിന് NRA Conversion എന്ന് പറയും. ഇതിന് പ്രത്യേക ഫോറം(2 സെറ്റ്) പൂരിപ്പിച്ച് വെള്ള പേപ്പറിൽ അപേക്ഷയും നൽകിയാൽ മതിയാകും. അടിയന്തിരമായി പണത്തിന് ആവശ്യമുള്ളവർ Temporary Advance എടുത്ത ശേഷം രണ്ട് തവണ പിടിച്ച് കഴിഞ്ഞ് NRA യിലേക്ക് മാറ്റുന്നതാണ് നല്ലത്. പ്രത്യേകം ശ്രദ്ധിക്കുക. DA നerge ചെയ്യുന്ന തുക മാസാമാസം ലഭിക്കുന്ന Payslip ൽ കാണിച്ചിരിക്കും. credit card കിട്ടുമ്പോൾ ഈ തുക account ൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ വായ്പ തുക Balance തുകയുടെ 75% എന്ന് നേരത്തെ പറഞ്ഞിരുന്നു. Merged DA തുകയ്ക്ക് മൂന്നു വർഷമാണ് കാലാവധി. അപേക്ഷ വയ്ക്കുമ്പോൾ കാലാവധി ആയ Merged DA തുക മാത്രമേ കൂട്ടുകയുള്ളൂ. NRA അപേക്ഷ കൊടുത്ത് DPO യിൽ നിന്നും ഫയൽ AG ഓഫീസിലേക്ക് പോയി നിശ്ചിത ദിവസം കഴിഞ്ഞ് വേണമെങ്കിൽ 04712330311 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഓപ്പറേറ്റർ ആണ് ഫോൺ എടുക്കുന്നത്. ജില്ലയും ഡിപാർട്ട്മെൻറും പറയുമ്പോൾ ബന്ധപ്പെട്ട സെക്ഷനിലേക്ക് connect ചെയ്യും. Section officer മാരാകും അവിടെ ഫോൺ എടുക്കുക. Account No. ഉം പേരും പറഞ്ഞാൽ ഫയലിന്റെ സ്ഥിതി അറിയാവുന്നതാണ്.എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.💐💐💐

Thursday, 20 July 2017

Leave

*അവധി*

Earned leave അഥവാ ആർജ്ജിതാവധി:  സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു.
രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സാന്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.

Half Pay Leave അഥവാ അർധവേതനാവധി:  ഇത് വർഷത്തിൽ 20 ദിവസമാണ്. സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. പ്രസവാവധി ഉൾപ്പെടെയുള്ള അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.    സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ ഇത് എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. 

Commuted Leave:  2 ഹാഫ് പേ ലീവ് ഒരു ഫുൾപേ ലീവ് ആക്കി commute ചെയ്ത് എടുക്കുന്നതിനെയാണ് commuted leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശന്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ കയറി മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. ഈ ലീവും പ്രൊബേഷന് യോഗ്യകാലമല്ല.

പ്രസവാവധി:  180 ദിവസമാണ് പ്രസവാവധി. സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ എടുക്കാം.

NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവർ എത്രയും വേഗം വീണ്ടും പ്രസവിക്കാൻ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല.

പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  പ്രസവാവധി സർവ്വീസിൽ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല.  ആരോഗ്യം അനുവദിക്കുമെന്കിൽ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നർത്ഥം.

പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെന്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.

പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ 45 ദിവസത്തെ അവധി ലഭിക്കും.

Paternity leave അഥവാ പിത്യത്വാവധി:  ഭാര്യ പ്രസവിക്കുന്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. സർവ്വീസിൽ കയറും മുൻപ് പ്രസവം നടന്ന കേസുകളിലും ഈ ലീവെടുക്കാം. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം എന്നു മാത്രം.  മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം.  പ്രസവം നടക്കുന്ന തീയതിക്ക് മൂന്നുമാസം മുൻപ് വരെയുള്ള കാലത്തും എടുക്കാം. ഇത് പ്രൊബേഷന് യോഗ്യകാലമാണ്.

Casual leave:  കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും മേലധികാരിക്ക് 20 കാഷ്വൽ ലീവും നൽകാൻ അധികാരമുണ്ട്. എന്നാൽ നൽകിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.

നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്. 

കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം കോംപൻസേറ്റ് ചെയ്തിരിക്കണം.

ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത
സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ്.  എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് അപേക്ഷ എഴുതേണ്ടത്.

കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ. എന്നാൽ എലിജിബിൾ ലീവുകൾ എത്ര നാളേക്ക് വേണേലും എടുക്കാം.

മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ശൂന്യവേതനാവധി. ഇത് അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. അത് വളരെയധികം ബുദ്ധിമുട്ടുള്ളതും കാലവിളംബം ഉള്ളതുമായ ഒരു പ്രക്രിയ ആയതിനാൽ മുകളിൽ പറഞ്ഞ കാലയളവിൽ കൂടുതൽ ശൂന്യവേതനാവധി എടുക്കാതിരിക്കലാണ് അഭികാമ്യം.

മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുന്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം സൂചിക്ക് എടുക്കാമായിരുന്നത്  തൂന്പ ഉണ്ടായാലും എടുക്കാൻ പറ്റാതെ വരും.  ( ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന രേഖകളും നാം ഓഫീസിലേക്ക് കൊടുക്കുന്ന രേഖകളുടെ പകർപ്പും സൂക്ഷിക്കാനായി ഒരു ഫയൽ പ്രത്യേകം സൂക്ഷിക്കണം. അഡ്വൈസ് മെമ്മോ,  അപ്പോയിൻ്റ്മെൻ്റ് ഓർഡർ,  പിഎസ്സി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്പോയിൻ്റ്മെൻ്റ് ചാർട്ടിൻ്റെ പ്രിൻ്റൗട്ട് തുടങ്ങിയവ സർവ്വീസ് കാലം മുഴുവൻ സൂക്ഷിക്കേണ്ടതാണ്)

മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് രണ്ടു ദിവസം വീതം കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.

Sunday, 4 June 2017

Noon Feeding Programme 2017-18

Noon Feeding Programme 2017-18

കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.
Downloads
Noon Feeding Programme 2017-18 -New Circular
Noon Meal Programme -Daily Online Data Entry Portal
Noon Feeding Programme -Application Form
ഉച്ചഭക്ഷണ പരിപാടി NMP1, K2, Monthly Register എന്നിവയില്‍ കാലാനുസൃതമായ മാറ്റം വരുത്തി പുതിയ ഫോറങ്ങള്‍
Noon Meal Programme all Vouchers and NMP Form
Noon Feeding Programme - All Helps
Mid Day Meal Scheme -Website
Noon Feeding Planner with new Forms - Version 1.2 (Software)

CPTA

ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?

സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം

മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്

എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്

സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്

പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം

ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്

അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്

ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍‌കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്

പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍‌കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്

പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ

കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു

പ്രാര്‍ത്ഥന

സ്വാഗതം

രക്ഷിതാക്കള്‍ അറിയാന്‍

പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്

പഠനാനുഭവം

ഉന്നത വിദ്യാഭ്യാസ മേഖല

മികവ് അവതരണം

ക്ലാ‍സ് ടീച്ചറിന്റെ ആമുഖം

രക്ഷിതാക്കളുടെ അഭിപ്രായം

ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം

നന്ദി

പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്

കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്

രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .

അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്

പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്‌സിനെക്കുറിച്ചാണ്

മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്‌സ് ,കലോത്സവം , എക്സിബിഷന്‍ …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാ‍ണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില്‍ പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .

രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല, മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്

സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്

സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂ‍ര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്

സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും .അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി

പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് .അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ ,ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം

മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക

ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ ,അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .

ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്

അതില്‍ , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്

മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്

പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്

പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് .അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്

സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് )യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും .ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ

കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും .